Man be@ten to de@th for cow transporting <br />ഹരിയാനയില്‍ പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ അടിച്ചുകൊന്നു. നാല് പേര്‍ ചേര്‍ന്നാണ് കൊലപാതം നടത്തിയത്. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒട്ടേറെ പേര്‍ സംഭവസ്ഥലത്ത് എത്തിയിരുന്നു. പശുവിനെ മോഷ്ടിച്ചെന്നാരോപിച്ചാണ് 25കാരനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. ഹരിയാനയിലെ പല്‍വാളിനടുത്താണ് സംഭവം. രാജ്യത്ത് ഇത്തരം കൊലപാതകങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് പുതിയ ദാരുണ കൊലപാതകം. <br />#Cow #BJP